‘ആക്ഷന്‍ ഹീറോ ബിജു’വില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച നടൻ പ്രസാദ് മരിച്ച നിലയില്‍

നിവിന്‍ പോളി നായകനായ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ എന്‍ എ ഡി പ്രസാദിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് പ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആക്ഷന്‍ ഹീറോ ബിജു കൂടാതെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലും പ്രസാദ് അഭിനയിച്ചിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top