Section

malabari-logo-mobile

താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍; നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു

HIGHLIGHTS : Stabilization of temporary employees; The action was stopped by the government

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ നടപടി സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. സര്‍ക്കാറിന്റെ നിലപാട് ശരിയായിരുന്നുവെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

താത്കാലിക ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും സ്ഥിരുപ്പെടുത്താനുള്ള തീരുമാനമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. ഏറെ വിവാദങ്ങള്‍ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്ന നിലപാട് മുഖ്യമന്ത്രി തീരുമാനിച്ചത്.

sameeksha-malabarinews

പത്ത് വര്‍ഷത്തിലധികം ജോലി ചെയ്തിരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാനുഷികമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇതില്‍് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ നീക്കമുണ്ടായി.ഈ സാഹചര്യത്തിലാണ് സ്ഥിരപ്പെടുത്തല്‍ നടപടി നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിച്ചത്. മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരത്തിനായി വിവിധ വകുപ്പുകള്‍ എത്തിച്ച ഫയലുകള്‍ തിരിച്ച് അയക്കുന്നതിനും തീരുമാനമായി.

ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമകരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!