Section

malabari-logo-mobile

ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷക നികിത ജേക്കബിന് ഇടക്കാല ജാമ്യം

HIGHLIGHTS : Malayalee lawyer Nikita Jacob granted interim bail in tool kit case

ദില്ലി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ് തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിന് ഇടക്കാല ജാമ്യം. മൂന്ന് ആഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ബോംബെ ഹൈക്കോടതിയുടേതാണ് നടപടി. 25000 രൂപ നികുതി കെട്ടിവെക്കാനും കോടതി നിര്‍ദേശിച്ചു.

നികിതയ്ക്ക് മതപരമോ, സാമ്പത്തികമായോ, രാഷ്ട്രീയമായോ അജണ്ടകളോ ഉദ്ദേശങ്ങളോ ഉണ്ടായിരുന്നില്ലെന്നും കോടതി പറഞ്ഞു.

sameeksha-malabarinews

കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡല്‍ഹി പോലീസ് വാദിച്ചത്. എന്നാല്‍ ബോംബെ കോടതി ഇത് തള്ളുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!