ഐഎഫ്എഫ്‌കെ യുടെ കൊച്ചി എഡിഷന് ഇന്ന് തുടക്കം

കൊച്ചി : ഐഎഫ്എഫ്‌കെ യുടെ കൊച്ചി എഡിഷന്‍ ഇന്ന് തുടങ്ങും. വൈകിട്ട് ആറ് മണിക്ക് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.ആറ് തിയറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്താരാഷ്ട്ര ചലച്ചിത്രമേള കൊച്ചിയില്‍ നടക്കുന്നത്.വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മേളയുടെ 25 വര്‍ഷങ്ങളുടെ പ്രതീകമായി കെ.ജി. ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ 24 യുവപ്രതിഭകള്‍ തിരിതെളിക്കും.

തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങള്‍ തന്നെയാകും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യന്‍ സിനിമകളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നാണ്

 

Share news
error: Content is protected !!
Scroll to Top