Section

malabari-logo-mobile

ഷാജി എന്‍ കരുണിനെ ഒരുപാട് തവണ ക്ഷണിച്ചതാണ്; കമല്‍

HIGHLIGHTS : Shaji N Karun has been invited many times; Kamala

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ അവഗണിക്കപ്പെട്ടെന്ന ചലച്ചിത്രകാരന്‍ ഷാജി എന്‍ കരുണിന്റെ വാദം തള്ളി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങിനും സംസ്ഥാ സിനിമ അവാര്‍ഡ് ചടങ്ങിലേക്കും അദേഹത്തെ ക്ഷണിക്കുകയും സാന്നിദ്ധ്യം വേദിയില്‍ ഉണ്ടാകണമെന്ന് പറഞ്ഞതാണെന്നും കമല്‍ പറഞ്ഞു.

sameeksha-malabarinews

സലിം കുമാറിനെയും ഇന്നലെ വിളിച്ചതാണെന്നും അരമണിക്കൂറോളം സംസാരിച്ചകാണെന്നും വീണ്ടും വിവാദത്തില്‍ ഉറച്ച് നില്‍ക്കുന്നത് രാഷ്ട്രീയ ഉദ്ദേശമുള്ളതുകൊണ്ടാകുമെന്നും ഒരിക്കലും അദേഹത്തെ ഒഴിവാക്കിയിട്ടില്ലെന്നും കമല്‍ ആവര്‍ത്തിച്ചു. ഇവിടുത്തെ സംഘാടക സമിതിയാണ് ക്ഷണിച്ചതെന്നും തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിട്ടില്ല. കൊച്ചിയില്‍ നടക്കുന്ന മേളയ്ക്ക് കൊച്ചിയില്‍ സംഘാടക സമിതിയുണ്ട്. ഇവിടുത്തെ ചലച്ചിത്ര പ്രവര്‍ത്തകരും സലിംകുമാറിന്റെ സുഹത്തുക്കളുമൊക്കം തന്നെയാണ് പേരുകളെല്ലാം തയ്യാറാക്കിയതെന്നും അദേഹത്തെ വിളിച്ചിരുന്നുവെന്നും കമല്‍ പറഞ്ഞു.

25 ാമത് ചലച്ചിത്ര മേളയുടെ പ്രതീകമായി സംവിധായകന്‍ കെ ജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ 25 ചലച്ചിത്ര പ്രവര്‍ത്തകര്‍ തിരിതെളിച്ചാണ് ഉദ്ഘാടനം നടക്കുക. എന്നാല്‍ ദേശീയ പുരസ്‌ക്കാര ജേതാവും എറണാകുളം പറവൂര്‍ സ്വദേശിയുമായ സലീംകുമാറിന്റെ പേര് ഇതില്‍ഇല്ലായിരുന്നു. തന്റെപ്രായവും രാഷ്ട്രീയവുമാണ് തന്നെ ഒഴിവാക്കിയതിന് കാരണമെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം. സംഭവം വിവദമായതിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിലെ സംഘാടക സമിതിയാണ് അതിഥികളുടെ പട്ടിക തയ്യാറാക്കിയതെന്നും ചലച്ചിത്ര അക്കാദമിക്ക് ഇതില്‍ ബന്ധമില്ലെന്നും കമല്‍ പറഞ്ഞിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!