Section

malabari-logo-mobile

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ മികവുറ്റതാക്കി:അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ 186.37 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : Government Exceeds Medical Colleges: Inaugurated projects worth `186.37 crore in five Medical Colleges

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അഞ്ച് മെഡിക്കല്‍ കോളേജുകളിലെ 186.37 കോടി രൂപയുടെ പദ്ധതികള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
പുതുതായി വന്നിട്ടുള്ള കൊല്ലം, എറണാകുളം, മഞ്ചേരി, ഇടുക്കി, കണ്ണൂര്‍, കോന്നി മെഡിക്കല്‍ കോളേജുകളിലും വലിയ സൗകര്യങ്ങളൊരുക്കി. വയനാട് മെഡിക്കല്‍ കോളേജില്‍ 500 കിടക്കകളുള്ള ആശുപത്രിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 33 കോടി രൂപയുടെ 18 പദ്ധതികള്‍, കൊല്ലം മെഡിക്കല്‍ കോളേജിലെ 7.01 കോടിയുടെ 2 പദ്ധതികള്‍, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ 18.27 കോടിയുടെ 8 പദ്ധതികള്‍, കോട്ടയം മെഡിക്കല്‍ കോളേജിലെ 90.09 കോടിയുടെ 22 പദ്ധതികള്‍, മഞ്ചേരി മെഡിക്കല്‍ കോളേജിലെ 38 കോടിയുടെ 12 പദ്ധതികള്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

sameeksha-malabarinews

മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ചടങ്ങില്‍ കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!