ശ്രീനിവാസന്‍ വധം; ഇന്ന് 4 പ്രതികളെ പിടികൂടി; എഡിജിപി വിജയ് സാഖറെ

പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി. വിജയ് സാഖറേ. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ , ഫിറോസ്, പറക്കുന്നം സ്വദേശി റിഷില്‍ , ബാസിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

കൊലയാളി സംഘത്തില്‍പ്പെട്ടവരാണ് അബ്ദുറഹ്‌മാനും ഫിറോസും. ഗൂഡാലോചനയില്‍ പങ്കെടുത്തവരാണ് ബാസിത്തും റിഷിലും. കൊലയാളി സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് റിഷിലാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി പിടിയിലായിരുന്നു. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളുമാണ് പിടിയിലായിരുന്നത്. കേസില്‍ കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top