റംസാന്‍ സ്‌പെഷല്‍ – ബീഫ് കപ്പ കട്‌ലറ്റ്

ആവശ്യമായ ചേരുവകള്‍:-

1. കപ്പ വേവിച്ച് ഉടച്ചത് – 1 കപ്പ്
2. ഇറച്ചി വേവിച്ച് പൊടിച്ചത് – 1 കപ്പ്
3. സവാള പൊടിയായി അരിഞ്ഞത് – 1 കപ്പ്
4. ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂണ്‍
5. വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂണ്‍
6. പച്ചമുളക് – രണ്ട്
7. കുരുമുളകുപൊടി- 1 ടീസ്പൂണ്‍
8. മുളകുപൊടി- 1 ടീസ്പൂണ്‍
9. മല്ലിപ്പൊടി – കാല്‍ ടീസ്പൂണ്‍
10. മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
11. ഉപ്പ് – പാകത്തിന്
12. കറിവേപ്പില- ആവശ്യത്തിന്
13. വെളിച്ചെണ്ണ – ഒരു കപ്പ്
14. റസ്‌ക് പൊടി- ഒരു കപ്പ്
15. മുട്ട-2

തയ്യാറാക്കുന്ന വിധം:

പാനില്‍ എണ്ണ ചൂടാക്കി സവാള ഇട്ട് വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക്, കുരുമുളകുപൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില ചേരുവകള്‍ ചേര്‍ത്ത് വഴറ്റി വാങ്ങുക.

ഇതിലേക്ക് കപ്പപൊടിച്ചതും ഇറച്ചിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ഇഷ്ടമുള്ള ആകൃതിയില്‍ ഉരുട്ടിയെടുത്ത് മുട്ട ഉടച്ചതിലും റൊട്ടി പൊടിയിലും മുക്കിയെടുക്കുക.

പാനില്‍ എണ്ണ ചൂടാക്കി ഓരോന്നായി സ്വര്‍ണ നിറമാകുന്നതുവരെ വറുത്തെടുക്കുക.

 

Share news
error: Content is protected !!
Scroll to Top