Section

malabari-logo-mobile

രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്രസമരം പോലെയെന്ന് പ്രധാനമന്ത്രി പ്രധാനമന്ത്രി

HIGHLIGHTS : ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇതോടെ വ...

ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്നും മോദി പറഞ്ഞു.

അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മാണത്തിന് വെള്ളിശില സമര്‍പ്പിച്ച് പ്രാധാനമന്ത്രി ശിലാന്യാസം നടത്തി. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോഗ്രാം തൂക്കം വരുന്ന വെള്ളി ശിലയാണ് സമര്‍പ്പിച്ചത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതെന്ന് മോദി പറഞ്ഞു.

sameeksha-malabarinews

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന ഒമ്പത് ശിലകള്‍ ഇവിടെ സ്ഥാപിച്ചു.

ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പുറമെ 174 പേരാണ് നേരിട്ട് പങ്കെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!