സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 1234 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 1234 പേര്‍ ഇന്ന് രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഏഴ് മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.
971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, 66 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 125 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 13 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം 274
മലപ്പുറം 167
കാസര്‍കോട് 128
എറണാകുളം 120
ആലപ്പുഴ 108
തൃശ്ശൂര്‍ 86
കണ്ണൂര്‍ 61
കോട്ടയം 51
കോഴിക്കോട് 39
പാലക്കാട് 41
ഇടുക്കി 39
പത്തനംതിട്ട 37
കൊല്ലം 30
വയനാട് 14
ഇതോടെ സംസ്ഥാനത്ത് 515 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത് 147074 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 11,167 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.
തിരവുനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 274 പേരില്‍ 248 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തറ വിഴിഞ്ഞം ഭാഗങ്ങളില്‍ രോഗവ്യാപനം കുറയുന്നുണ്ടെങ്ങിലും അപകടാവസ്ഥ കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സബന്ധനത്തിനുള്ള അനുമതി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top