Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

HIGHLIGHTS : Degree Admission in IHRD Colleges affiliated to Calicut University കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്...

തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട്(0495-2765154, 8547005044), ചേലക്കര (0488-4227181, 8547005064), കുഴല്‍മന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2736211, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177), 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാഞ്ചേരി(0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂര്‍(0483-2713218/2714218, 8547005070), മീനങ്ങാടി(0493-6246446, 8547005077), അയലൂര്‍(04923-241766, 8547005029), താമരശ്ശേരി(0495-2223243, 8547005025), കൊടുങ്ങല്ലൂര്‍(0480-2812280, 8547005078) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി.150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!