എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

തിരുവനന്തപുരം:സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു.

പ്ലസ്ടു,  തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും.

വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ നം: 9846033001. https://srccc.in/download എന്ന ലിങ്കിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. വിശദാംശങ്ങൾ: www.srccc.in ൽ ലഭ്യം. പൂരിപ്പിച്ച അപേക്ഷകൾ ഡിസംബർ 31 നകം ലഭിക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top