
തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്ന ആവശ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പതിനായിരമോ പതിനയ്യായിരമോ സ്‌പോട്ട് ബുക്കിങ് വേണമെന്നും ഇല്ലെങ്കില്‍ ശബരിമലയില്‍ തിരക്കിലേക്കും സംഘര്‍ഷത്തിലേക്കും അത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂവിലൂടെ 80,000 പേര്‍ക്ക് മാത്രമാകും പ്രവേശനം ഉണ്ടാവുക. എന്നാല്‍ ഇത് വര്‍ഗീയവാദികള്‍ക്ക് മുതലെടുക്കാനുള്ള അവസരമായി മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്ത് വന്നു. മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് അയച്ച കത്തില്‍ പറയുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന നിലപാട് ദേവസ്വം ബോര്‍ഡിനുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




