Section

malabari-logo-mobile

പരപ്പനങ്ങാടി എസ് എന്‍ എം സ്‌കൂളില്‍ ഓപ്പണ്‍ ജിംനേഷ്യം കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : Sports Minister V Abdur Rahman will inaugurate the open gymnasium at Parappanangady SNM School.

പരപ്പനങ്ങാടി: സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമും മാനേജ്‌മെന്റും സംയുക്തമായി നിര്‍മ്മിച്ച ഓപ്പണ്‍ ജിംനേഷ്യം ഫെബ്രുവരി 20 ന് വൈകുന്നേരം 4.30 ന് കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

ആറ് ലക്ഷം രൂപയാണ് നിര്‍മ്മാണച്ചെലവ്. കുട്ടികളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഇത് മുതല്‍ക്കൂട്ടാവുമെന്നും ഒരേ സമയം മുപ്പതിലേറെ പേര്‍ക്ക് പരിശീലനം നടത്താനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

sameeksha-malabarinews

കുട്ടികളുടെ ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കുക വഴി മറ്റു തെറ്റായ വാസനകളിലേക്ക് പോകാതെ തടയാനും ഇത് ഉപകരിക്കും. ലഹരി ഉള്‍പ്പടെയുളള സാമൂഹ്യ തിന്മകളിലേക്ക് കുട്ടികള്‍ വഴി തെറ്റുന്ന ഈ കാലത്ത് കുട്ടികളെ ഇത്തരം പ്രവണതകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഈ സംരംഭം ഉപകരിക്കും.

സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്‌സ് റും & തെറാപ്പി സെന്ററിന് നാഷണല്‍ സര്‍വ്വീസ് സ്‌കീം സമാഹരിച്ചു നല്‍കുന്ന വിവിധ ഉപകരണങ്ങള്‍ ഈ വേദിയില്‍ വെച്ച് മന്ത്രി കൈമാറും.

തുടര്‍ന്ന് വിവിധ ആയോധന കലകളുടെ പ്രദര്‍ശനവും കലാപരിപാടികളും ഉണ്ടാവും. എസ് എന്‍ എം അലുമ്‌നി അസോസിയേഷന്റെ ലോഗോ പ്രകാശനം, സ്‌കൂള്‍ പത്രമായ എസ് എന്‍ എം ടൈംസിന്റെ പ്രകാശനം , സ്‌കൂള്‍ വെബ്‌സൈറ്റ് ഉത്ഘാടനം , കായിക മികവു തെളിയിച്ച കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം എന്നിവയും വേദിയില്‍ നടക്കും.

പരിപാടിയുടെ വിജയത്തിനായി പിടിഎ പ്രസിഡന്റ് അന്‍വര്‍ ഇഒ ചെയര്‍മാനായും മാനേജര്‍ മുഹമ്മദ് അഷ്‌റഫ് ജനറല്‍ കണ്‍വീനറായും വിപുലമായ സ്വാഗത സംഘം രൂപീകരിച്ചതായും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പി അബ്ദുല്ലത്തീഫ് മദനി,ഇഒ അന്‍വര്‍,പി സുബൈര്‍,എ ജാസ്മിന്‍,ബെല്ല ജോസ്,പി വിനയന്‍,ഇഒ ഫൈസല്‍,മുഹമ്മദലി, മലബാര്‍ ബാര്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!