Section

malabari-logo-mobile

സെപ്തംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം

HIGHLIGHTS : Special Session of Parliament from 18th to 22nd September

സെപ്തംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കും. 5 സിറ്റിംഗുകളുള്ള പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനമാണ് വിളിക്കുന്നതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്നു സര്‍ക്കാര്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. പാര്‍ലമെന്റില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഗണേശ ചതുര്‍ത്ഥിയുടെ സമയത്ത് സമ്മേളനം വിളിച്ചത് ഹൈന്ദവ വികാരങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് രാജ്യസഭാ എം പിയും ശിവസേന നേതാവുമായ പ്രിയങ്ക ചതുര്‍വേദി പറഞ്ഞത്. ഇത് നിര്‍ഭാഗ്യകരമാണെന്നാണ് എംപി പറഞ്ഞു.

sameeksha-malabarinews

അതേസമയം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20 മുതല്‍ ഓഗസ്റ്റ് 11 വരെ 23 ദിവസങ്ങളിലായി ഇതുവരെ 17 സിറ്റിംഗുകള്‍ നടന്നു. മണിപ്പൂര്‍ ആക്രമണ സാഹചര്യത്തില്‍ അക്രമത്തെച്ചൊല്ലി എല്ലാ ദിവസവും സെഷനുകള്‍ തടസ്സപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!