ഓണം കാലത്ത് കേരളം കുടിച്ചത് 757 കോടി: രൂപയുടെ മദ്യം; വില്‍പ്പനയില്‍ ഒന്നാമത് തിരൂര്‍

HIGHLIGHTS : Onam Festival: record sale in beverage outlets

തിരുവനന്തപുരം; മലയാളി ഓണം ആഘോഷിക്കാന്‍ മദ്യത്തിനായി ചിലവഴിച്ചത് 757 കോടി രൂപ. ഈ കഴിഞ്ഞ പത്ത് ദിവസത്തെ കേരളത്തിലെ ബിവറേജസ്, സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ വില്‍പ്പനയുടെ അടിസ്ഥാത്തിലാണ് ഈ കണക്ക്. സര്‍വ്വകാല റിക്കാര്‍ഡ് ആണിത്. കഴിഞ്ഞ വര്‍ഷം 700 കോടിരൂപയുടെ മദ്യം വിറ്റിരുന്നു

ഏറ്റവും കൂടുതല്‍ മദ്യം വിറ്റ ബിവറേജസ് ഔട്ട്‌ലെറ്റ് മലപ്പുറം ജില്ലയിലെ തിരൂര്‍ ആണ്. ആഗസ്റ്റ് 21 മുതല്‍ 30 വരെ ഇവിടെ വിറ്റത് 7 കോടി രൂപയുടെ മദ്യമാണ്. രണ്ടാംസ്ഥാനത്തെത്തിയത് ഇരിങ്ങാലക്കുടയാണ്.

sameeksha-malabarinews

ഉത്രാടംനാളിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 6 ലക്ഷം ബില്ലുകളിലായി 121 കോടി രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. ഇത്തവണത്തെ ജനപ്രിയ ബ്രാന്റ് ജവാനാണ്. ജവാന്‍ റം ആണ് ഏറ്റവും കൂടുതല്‍ വിറ്റ് പോയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!