Section

malabari-logo-mobile

സ്പെഷ്യല്‍ ഓണക്കിറ്റ് ജൂലൈ 31 മുതല്‍

HIGHLIGHTS : Special Onakit from July 31st

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

റേഷന്‍ കടകള്‍ വഴി എ.എ.വൈ വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതികളിലും പി.എച്.എച് വിഭാഗത്തിന് ആഗസ്റ്റ് 4 മുതല്‍ 7 വരെയും, എന്‍.പി.എസ് വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും, എന്‍.പി.എന്‍.എസ് വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയും കിറ്റുകള്‍ വിതരണം ചെയ്യും.

sameeksha-malabarinews

സ്പെഷ്യല്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പതിനഞ്ചിനം ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!