പരപ്പനങ്ങാടി പിഡബ്ല്യുഡി കോംപ്ലക്‌സില്‍ സ്‌പെഷ്യല്‍ ലാന്‍ഡ് ട്രിബ്യൂണല്‍ അദാലത്ത് നടത്തുന്നു

തിരൂരങ്ങാടി ലാന്‍ഡ് ട്രിബ്യൂണലിന്റെ അധികാര പരിധിയില്‍ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കേരള സര്‍ക്കാരിന്റെ മൂന്നാം പട്ടയ മിഷന്‍ 2022ന്റെ ഭാഗമായി പട്ടയം അനുവദിക്കുന്ന നടപടികള്‍ ത്വരിതപെടുത്തുന്നതിനായി ഇന്ന് കൊണ്ടോട്ടി താലൂക്ക് പരിധിയില്‍പെട്ട അപേക്ഷകരുടെയും നാളെ തിരൂരങ്ങാടി താലൂക്ക് പരിധിയില്‍പെട്ട അപേക്ഷകരുടെയും പ്രത്യേക അദാലത്ത് പരപ്പനങ്ങാടി പിഡബ്ല്യുഡി കോംപ്ലക്‌സില്‍ ലാന്‍ഡ് ട്രിബ്യൂണല്‍ ഹാളില്‍ രാവിലെ 10 മുതല്‍ നടത്തും.

പുതിയ കൈവശവകാശ സര്‍ട്ടിഫിക്കറ്റ്, ഭൂനികുതി രശീതി, ആധാരം, അടിയാധാരങ്ങള്‍ എന്നിവ സഹിതം എത്തണം.

 

Share news
error: Content is protected !!
Scroll to Top