Section

malabari-logo-mobile

സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിന്റെ വിതരണോദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

HIGHLIGHTS : പൊന്നാനി : ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം പൊന്നാനി ആര്‍.വി പാലസില്‍ സ്പീ...

പൊന്നാനി : ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം പൊന്നാനി ആര്‍.വി പാലസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും ഇരിക്കുമെന്ന് ആരും ഭയപ്പെടണ്ടെന്നും സര്‍ക്കാര്‍ അവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓരോ വ്യത്യസ്ത ശേഷി ഉള്‍ക്കൊള്ളുവാനുള്ള മനസ് ഉണ്ടായാല്‍ മതി. സൂക്ഷ്മമായ പരിശ്രമത്തിലൂടെ ഏത് ബുദ്ധിമുട്ടുള്ള കാര്യവും സ്വായത്തമാക്കുവാന്‍ കഴിവുള്ളവരാണ് ഇവര്‍. രക്ഷാകര്‍ത്താക്കള്‍ എന്ന നിലയ്ക്ക് സൂക്ഷമതയോടു കൂടി കുട്ടികളെ പരിശീലിപ്പിക്കാന്‍ പഠിച്ചാല്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന അനു യാത്ര പദ്ധതിയുടെ ഭാഗമായി ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിപരമായ വെല്ലുവിളികള്‍ തുടങ്ങിയവയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി രക്ഷാകര്‍തൃ ശാക്തീകരണ പരിശീലന പരിപാടി. സംഘടിപ്പിച്ചിരുന്നു. ഈ പരിശീലന പരിപാടിയുടെ ഭാഗമായാണ് രക്ഷിതാക്കള്‍ക്ക് സഹയോഗി പരിശീലന സഹായി കൈപുസ്തകം തയ്യാറാക്കിയത്.

sameeksha-malabarinews

നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യാതിഥിയായി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം.പി കൈരളി പദ്ധതി വിശദീകരണം നടത്തി. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി ,എ ഷിബുലാല്‍, കെ.വി വേണുഗോപാല്‍, ഡോ. ജാവേദ് അനീസ് ,കെ .എസ് .ഹസ്‌ക്കര്‍, ബിന്ദു സിദ്ധാര്‍ത്ഥന്‍ , ഡോ.ബി അഷീല്‍ മുഹമ്മദ് , രജീഷ് ഊപ്പാല എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!