വെളിയങ്കോട് പാലയ്ക്കല്‍ താഴം പാടത്ത് നെല്‍കൃഷി ആരംഭിച്ചു

വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ എരമംഗലം പാലയ്ക്കല്‍താഴം പാടത്ത് ആരംഭിച്ച നെല്‍കൃഷിയുടെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷിയിറക്കുന്ന പാടശേഖരത്ത് ഞാറുനട്ടാണ് സ്പീക്കര്‍ ഞാറുനടീല്‍ ഉത്സവത്തിന് തുടക്കം കുറിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വെളിയങ്കോട് മള്‍ട്ടി പര്‍പ്പസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയും കര്‍ഷക സമിതിയും ആയില്യം കുടുംബശ്രീ പ്രവര്‍ത്തകരും സംയുക്തമായാണ് കൃഷിയിറക്കുന്നത്.

ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. സി. സുഭാഷ്‌കുമാര്‍, സെക്രട്ടറി ടി. ഗിരിവാസന്‍, എ.കെ. മുഹമ്മദുണ്ണി, സെയ്ത് പുഴക്കര, പി. അജയന്‍, പി. പ്രിയ, പി.എം. ആറ്റുണ്ണി തങ്ങള്‍, സി.കെ. ദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •