Section

malabari-logo-mobile

അംബേദ്കര്‍ ഗ്രാമം പദ്ധതി: വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

HIGHLIGHTS : Ambedkar Village Project: The Speaker inaugurated the completion of the development work

മലപ്പുറം: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്നാനി നഗരസഭയിലെ പുഴമ്പ്രം കല്ലിക്കട അംബേദ്കര്‍ കോളനിയില്‍ നടപ്പിലാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ നിര്‍വഹിച്ചു.

സ്പീക്കറുടെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുത്ത പൊന്നാനി മണ്ഡലത്തിലെ ഏറ്റവും വലിയ പട്ടികജാതി കോളനികളിലൊന്നായ കല്ലിക്കട കോളനിയില്‍ നിവാസികളുടെ ചിരകാല സ്വപ്നങ്ങളായ റോഡുകള്‍, പതിറ്റാണ്ടുകളായി വാടക കെട്ടിടങ്ങളില്‍ കഴിഞ്ഞിരുന്ന അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം, സാംസ്‌കാരിക കേന്ദ്രത്തോടൊപ്പം തൊഴില്‍ പരിശീലന കേന്ദ്രവുമെല്ലാം അംബേദ്കര്‍ ഗ്രാമം പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പ്രവാസി വ്യവസായിയായ കോമരത്ത് കൃഷ്ണന്‍ സൗജന്യമായി പൊന്നാനി നഗരസഭക്ക് വിട്ടുനല്‍കിയ സ്ഥലത്താണ് അങ്കണവാടി കെട്ടിടവും അംബേദ്കര്‍ സാംസ്‌കാരിക കേന്ദ്രവും നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ സ്ഥലം വിട്ടുനല്‍കിയ കോമരത്ത് കൃഷ്ണനെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പൊന്നാടായണിയിച്ച് നഗരസഭയുടെ ഉപഹാരം നല്‍കി.

sameeksha-malabarinews

നഗരസഭ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ചടങ്ങില്‍ സി.പി.മുഹമ്മദ് കുഞ്ഞി, രജീഷ് ഊപ്പാല, വി.രഞ്ജിനി, ടി.ദാമോദരന്‍, എ അബ്ദുറഹിമാന്‍, ചക്കൂത്ത് രവീന്ദ്രന്‍, ടി.വിമല, എം.കമലം, ഫിലിപ്, ജിന്‍ഷ, എം ഷണ്‍മുഖന്‍, റീത്ത, നഗരസഭാ പട്ടിക ജാതി വികസന ഓഫീസര്‍ പി.കെ അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!