നയന്‍താര വിവാഹത്തിന് ക്ഷണിച്ചു..ഞാന്‍ പോയില്ല..വേണ്ടെന്നു വച്ചു;ധ്യാന്‍ ശ്രീനിവാസന്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ വിവാഹം കഴിഞ്ഞ കുറച്ച് ദിവസം മുന്‍പാണ് നടന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് മാധ്യമ പ്രവര്‍ത്തകന്‍ നയന്‍താരയുടെ വിവാഹത്തിന് ക്ഷണിച്ചില്ലെ എന്ന് ധ്യാന്‍ ശ്രീനിവാസനോട് ചോദിച്ചത്. ഈ ചോദ്യത്തിനാണ് ധ്യാന്‍ രസകരമായ മറുപടി നല്‍കിയത്. ‘എന്നെ വിവാഹത്തിന് വിളിച്ചിരുന്നു…ഞാന്‍ പോവേണ്ടെന്ന് വെച്ചു…പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു..’ധ്യാനിന്റെ ഈ മറുപടി കേട്ടതോടെ കൂട്ടച്ചിരി ഉയരുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും ഇത് വൈറലായിരിക്കുകയാണ്.

പ്രകാശന്‍ പറയട്ടെ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഈ പ്രതികരണമുണ്ടായത്. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ധ്യാനിന്റെതാണ്.

നയന്‍താരയുടെ വിവാഹചടങ്ങില്‍ മലയാളത്തില്‍ നിന്ന് നടന്‍ ദിലീപ്, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ മാത്രമാണ് പങ്കെടുത്തത്.

Share news
error: Content is protected !!
Scroll to Top