Section

malabari-logo-mobile

കാവി മായിച്ച് ദക്ഷിണേന്ത്യ

HIGHLIGHTS : ബംഗളൂരു; കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തവരുന്നതോടെ അധികാരത്തിലുണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനം കൂടി ഹിന്ദുത്വ രാഷ്ട്രീയ...

ബംഗളൂരു; കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തവരുന്നതോടെ അധികാരത്തിലുണ്ടായിരുന്ന ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാനം കൂടി ഹിന്ദുത്വ രാഷ്ട്രീയത്തെ കൈവിടുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
കോണ്‍ഗ്രസ് കേവല ഭൂരിപക്ഷമായ 115 സീറ്റിന് മുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ബിജെപി ക്യാമ്പുകള്‍ പരാജയം സമ്മതിച്ച മട്ടാണ്.

ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലൊന്നും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയോ, എന്‍ഡിഎയോ ഭരണത്തിലില്ല.

sameeksha-malabarinews

കേരളത്തില്‍ ആകെയുണ്ടായിരുന്ന ഒരു സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നഷ്ടമായിരുന്നു. തമിഴ്‌നാട്ടിലാകട്ടെ ബിജെപിക്ക് 4 സീറ്റ് മാത്രമാണുള്ളത്
തെലുങ്കാനയിലാകട്ടെ 2 സീറ്റ് മാത്രമാണ് രാജ്യത്തെ ഭരണകക്ഷിയായ ബിജെപി നേടിയത്. ആന്ധ്രാ പ്രദേശിലാകട്ടെ ഉണ്ടായിരുന്നു രണ്ട് സീറ്റും 2019 ല്‍ നഷ്ടമായി.

ഈ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കി തന്നയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും, അമിത്ഷായും കര്‍ണാടകയില്‍ ക്യാമ്പ് ചെയ്ത് ഭരണം നിലനിര്‍ത്താന്‍ പരിശ്രമിച്ചത്. 25 കിലോമീറ്റര്‍ റോഡ് ഷോയും മറ്റുമാണ് ഹൈടെക് പ്രചരണത്തിന്റെ ഭാഗമായി നടത്തിയത്. എന്നാല്‍ കര്‍ണാടകയുടെ ഗ്രാമീണ മേഖല ബിജെപിയെ കൈവിട്ടതോടെ ബിജെപി ദക്ഷിണേന്ത്യയിലെ അവസാന ഇടത്തുനിന്നും പടിയിറങ്ങുമെന്ന് ഉറപ്പായി.

ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടുകള്‍ക്ക് ദക്ഷിണേന്ത്യയില്‍ സ്വീകാര്യത ലഭിക്കാത്തത് ഈ ഭുമികയുടെ ദ്രവീഡിയന്‍ രാഷ്ട്രീയ ചിന്തകളുടെ സാനിദ്ധ്യം കൂടിയാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നു. കൂടാതെ വികസനകാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യയെ അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഹിന്ദി ഭാഷാ പ്രചരണത്തിലടക്കം കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിര്‍ബന്ധബുദ്ധി പല ദക്ഷിണന്ത്യേന്‍ സംസ്ഥാനങ്ങളിലും എതിര്‍പ്പിനിടയാക്കിയിരുന്നു. ഇപ്പോള്‍ തന്നെ ഫെഡറല്‍ സംവിധാനങ്ങളെ തള്ളി സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പിണറായി വിജയനും, സ്റ്റാലിനും, ചന്ദ്രശേഖരറാവും പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നതും ശ്രദ്ധേയമാണ്.

വരും ദിവസങ്ങളില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് ഇത്തരം രാഷ്ട്രീയചര്‍ച്ചകള്‍ക്ക് കൂടി വേദിയാകുമെന്ന് കരുതപ്പെടുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!