ഡിവൈഎഫ്‌ഐ വോളിബോള്‍ ടൂര്‍ണമെന്റ് ;നല്ലളം മേഖലാ കമ്മിറ്റി ടീം ജേതാക്കള്‍

 

ഫറോക്ക് :’ലഹരിയാവാം കളിയിടങ്ങളോട് ‘ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ ഫറോക്ക് ബ്ലോക്ക് കമ്മിറ്റി കൊളത്തറ വോളിബോള്‍ ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ നല്ലളം മേഖലാ കമ്മിറ്റി ടീം ജേതാക്കളായി.

വിവിധ മേഖലാ കമ്മിറ്റി ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് ഡിവൈഎഫ്‌ഐ മണ്ണൂര്‍ മേഖല ടീമിനെ പരാജയപ്പെടുത്തിയാണ് നല്ലളം മേഖലാ കമ്മിറ്റി ജേതാക്കളായത്.

ചെറുവണ്ണൂര്‍ മേഖല കമ്മിറ്റിയും ബേപ്പൂര്‍ മേഖലാ കമ്മിറ്റിയും മൂന്നാംസ്ഥാനം പങ്കിട്ടു. റണ്ണേഴ്‌സ് അപ്പായ മണ്ണൂര്‍ മേഖലാ കമ്മിറ്റിയുടെ അബ്ദുല്ല ഇംറാനാണ് മികച്ച ഓള്‍ റൗണ്ടര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top