Section

malabari-logo-mobile

മലപ്പുറത്തെ തീരങ്ങളില്‍ അശാന്തി വളര്‍ത്താന്‍ വള്ളങ്ങളിലെ വയര്‍ലെസ്‌ സെറ്റുകള്‍ ദുരുപയോഗം ചെയ്യുന്നുവോ?

HIGHLIGHTS : പരപ്പനങ്ങാടി: ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന വിധത്തില്‍ ആഴക്കടല്‍ മത്സ്യ ബന്ധന വള്ളങ്ങളില്‍ വയര്‍ലെസ് സെറ്റുകളിലൂടെ എത്തുന്ന സന്ദേശങ...

malappuram-newsകലാപങ്ങള്‍ക്ക്‌ വഴിയൊരുക്കുന്ന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി

പരപ്പനങ്ങാടി: ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന വിധത്തില്‍ ആഴക്കടല്‍ മത്സ്യ ബന്ധന വള്ളങ്ങളില്‍ വയര്‍ലെസ് സെറ്റുകളിലൂടെ എത്തുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തണമെന്ന്‍ മത്സ്യതൊഴിലാളികളുടെ ആവശ്യം ശക്തമാകുന്നു. മലപ്പുറം ജില്ലയിലെ കടലോരത്താണ് കലാപത്തിന്‍റെ വിത്തെറിയുന്നത്തിനുള്ള ആസൂത്രിത
മായ നീക്കം ഇതിന്‌ പിന്നിലുണ്ടോയെന്ന സംശയം ബലപ്പെടുന്നു.

sameeksha-malabarinews

നാല്‍പതിലേറെ തൊഴിലാളികള്‍ കയറുന്ന നൂറുകണക്കിനുള്ള വള്ളങ്ങളില്‍ ഘടിപ്പിച്ച വയര്‍ലസ് സെറ്റുകളിലേക്കാണ് പ്രകോപനപരമായ സന്ദേശങ്ങള്‍ എത്തുന്നത്.

ഒരു മാസത്തിലേറെയായി ഇത് തുടരുകയാണ് മത്സ്യ ബന്ധനത്തിലേര്‍പ്പെടുന്നവര്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കരുതുന്നു. കേട്ടാല്‍ അറക്കുന്ന പദപ്രയോഗങ്ങളാണ് രാഷ്ട്രീയ. മത നേതാക്കളെ ക്കുറിച്ച നടത്തിവരുന്നത്.ജില്ലയുടെ തീരത്ത്‌ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസമുള്ള ചില പ്രത്യേക വിഷയങ്ങളെകുറിച്ചുള്ള പ്രകോപനമരമായ പരാമര്‍ശങ്ങളും ഈ സംഘം നടത്തുന്നുണ്ട്. മൊബൈല്‍ ഫോണില്‍നേരത്തെ റിക്കാര്‍ഡ് ചെയ്തു വെക്കുകയും മത്സ്യ ബന്ധനത്തിനിടയില്‍ രഹസ്യമായി വയര്‍ലസ് സെറ്റിലൂടെ സന്ദേശം അയക്കുകയുമാണ് ചെയ്യുന്നത്.

സന്ദേശത്തിലെ പ്രകോപനപരമായ പരാമര്‍ശ ത്തിനു അതേ നാണയത്തില്‍ മറ്റുള്ള വള്ളങ്ങളില്‍നിന്നു മറുപടിയും നല്‍കുന്നുണ്ട്. പക്ഷെ ഇതിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ സംവിധാന മില്ലാത്തതിനാല്‍ ഇത് നിരന്തരം ആവര്‍ത്തിക്കുകയാണ്.

നേരത്തെ മൊബൈല്‍ ഫോണുകളാണ് വള്ളങ്ങളില്‍ ഉപയോഗിച്ച് വന്നത്. എന്നാല്‍ ആഴക്കടലില്‍ റെയിഞ്ച്‌ ലഭിക്കാത്തതിനാലാണ് വയര്‍ലെസിലേക്ക് മാറിയത്.  വിവരം കൈമാറുന്നതിനും കരയിലെ വിവരം അറിയാനും അപകടമുന്നറിയിപ്പ് ലഭിക്കുന്നതിനും മത്സ്യങ്ങളുടെ സഞ്ചാരദിശ അറിയാനും അറിയിക്കാനുമായാണ് വയര്‍ലെസ് സെറ്റുകള്‍ യന്ത്രവല്‍ക്കരണ വള്ളങ്ങളില്‍ ഘടിപ്പിക്കുന്നത്.

ഇത് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ പോലീസും ജില്ലാഭരണകൂടവും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കണമെന്നാണ് മത്സ്യ തൊഴിലാളി സംഘടനകള്‍ആവശ്യപ്പെടുന്നത്.കഴിഞ്ഞ കാലങ്ങളില്‍ ഒന്നും കേട്ടുകേള്‍വി പോലുംമില്ലാത്ത ഇത്തരം കുത്സിത ശ്രമങ്ങളെ തുടക്കത്തില്‍ തന്നെ തടഞ്ഞില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് സക്ഷ്യം വഹിക്കേണ്ടിവരും മെന്ന ഭീതിയിലാണ് ജില്ലയുടെ തീരം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!