മാപ്പു പറഞ്ഞു മുനീര്‍

mk muneer349 PMകോഴിക്കോട്‌: ശിവസേന കോഴിക്കോട്ട്‌ സംഘടിപ്പിച്ച ഗണേശോത്സവം ഉദ്‌ഘാടനം ചെയ്‌ത സംഭവത്തി്‌ല്‍ മുന്‍ മന്ത്രി ഡോ.എം കെ മുനീര്‍ പാര്‍ട്ടി അധ്യക്ഷന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്ക്‌ രേഖാമൂലം മാപ്പ്‌ എഴുതി നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ അദേഹം ഉറപ്പു നല്‍കിയതായി സമസ്‌ത അറിയിച്ചു. ഈ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ പരസ്‌പരം സഹകരിക്കാന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അഭ്യര്‍ത്ഥിച്ചതായി സമസ്‌ത പണ്ഡിതന്‍ നാസര്‍ ഫൈസി കൂടത്തായി തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എംകെ മുനീറിന്റെ നടപടിക്കെതിരെ മുസ്ലിംലീഗ്‌ കോഴിക്കോട്‌ ജില്ലാ നേതൃത്വം ഹൈദരലി ശിഹാബ്‌ തങ്ങളെ സമീപിച്ചിരുന്നു. മുനീറിന്റെ നടപടി പാര്‍ട്ടിക്ക്‌ അപമാനമുണ്ടാക്കിയെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ പരാതി. സമസ്‌തയും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

. ഇതേ തുടര്‍ന്നാണ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ എം കെ മുനീറിനോട്‌ വിശദീകരണം ആവശ്യപ്പെട്ടത്‌. തന്റെ വോട്ടര്‍മാര്‍ സംഘടിപ്പിച്ച പരിപാടി ആയതുകൊണ്ട്‌ പങ്കെടുത്തുവെന്നായിരുന്നു മുനീറിന്റെ ആദ്യ വിശദീകരണം

Related Articles