തിരൂരങ്ങാടി:കരുമ്പില്‍ -കുണ്ടലങ്ങാട് മേഖലയില്‍ അനുഭവപ്പെട്ട് വന്ന വോള്‍ട്ടേജ് ക്ഷാമം ഉള്‍പ്പെടെയുള്ള വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് നഗരസഭ വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അറിയിച്ചു.
നിലവില്‍ ചെറുമുക്ക് ആദൃക്കാട് ഭാഗത്ത്നിന്നും വരുന്ന ലൈന്‍ ആണ് ഇവിടെ. വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും ഇവിടെ പതിവാണ്. ഇത് പരിഹരിക്കാന്‍ ഏറെ കാലത്തെ ആവശ്യമായിരുന്നു. കരുമ്പില്‍ ടൗണില്‍ നിന്നും ചുള്ളിപ്പാറ റോഡിലേക്ക് ലൈന്‍ ബന്ധിപ്പിക്കാനുണ്ടായിരുന്നു. കരുമ്പില്‍ ടൗണിലെ ചുള്ളിപ്പാറ റോഡിലെ പോസ്റ്റ് നഗരസഭ ചെലവില്‍ മാറ്റി സ്ഥാപിച്ചതോടെ ത്രിഫെയ്‌സ് ലൈനുമായി ബന്ധിപ്പിച്ചു, ചുള്ളിപ്പാറ റോഡിലെ ഗതാഗത കുരുക്കിനു തടസ്സമായിരുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനും കേബിൾ ലൈൻ വലിക്കുന്നതിനുള്‍പ്പെടെ
ചെയർമാൻ കെ, പി മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ കത്ത് പ്രകാരം നഗരസഭ കൗണ്‍സില്‍ തീരുമാനമനുസരിച്ച് കെഎസ്ഇബി എസ്റ്റിമേറ്റ് തുക 73000 രൂപ നഗരസഭ അടവാക്കിയിയിരുന്നു. ഇതൊടെ കരുമ്പില്‍ അണ്ടര്‍ പാസ് ഫ്രൂട്‌സ് കട പരിസരത്ത് സ്ഥാപിച്ച പുതിയ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും കരുമ്പില്‍ ടൗണിലെ ത്രീ ഫെയ്സ് ലൈനുമായി ബന്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അസി എഞ്ചിനിയര്‍ ബിജു അറിയിച്ചതായി ഇഖ്ബാല്‍ പറഞ്ഞു. ഇതോടെ കുണ്ടലങ്ങാട് ഭാഗത്തെ വൈദ്യുതി പ്രതിസന്ധിക്ക് വലിയൊരു ആശ്വാസമാകുകയാണ്, പ്രദേശവാസികളുടെ വലിയൊരു ആവശ്യമാണ് പരിഹരിക്കുന്നത്, കരുമ്പിൽ ചുള്ളിപ്പാറ റോഡ് കുണ്ടലങ്ങാട് മേഖലയിൽ പതിവായ വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും ഇതോടെ പരിഹാരമാവുമെന്ന് ഇഖ്ബാൽ പറഞ്ഞു.




