പരപ്പനങ്ങാടി:രാഷ്ട്രപതിയുടെ വിവിധ ശ്രേഷ്ഠപുരസ്‌കാരങ്ങള്‍ ലഭിച്ച സൈനീകര്‍ക്ക് ജന്മനാട് സ്‌നേഹാദരം നല്‍കി.
പരംവിശിഷ്ട സേവാ മെഡല്‍ നേടിയ ലെഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍, അതിവിശിഷ്ട സേവാ മെഡല്‍ നേടിയ മേജര്‍ ജനറല്‍ കെ. നാരായണന്‍, വിശിഷ്ട സേവാ മെഡല്‍ നേടിയ കമാന്‍ഡന്റ് എം. ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് ജന്മനാട് സ്വീകരണം നല്‍കിയത്.
നെടുവ പി.ഇ.എസ് പരപ്പനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങ്
കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉല്‍ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ.മജീദ് എം.എല്‍.എ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍മാന്‍ എ.ഉസ്മാന്‍,സി.ജയദേവന്‍,സി.എം.ബാലസുബ്രഹ്‌മണ്യന്‍, കെ.പ്രഭാകരന്‍, ബാലന്‍ വള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




