Section

malabari-logo-mobile

സോളാര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും തിരുവഞ്ചൂരില്‍ നിന്നും തെളിവെടുക്കും

HIGHLIGHTS : കൊച്ചി: സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും സാക്ഷികളായി വിസ്‌തരിക്കും. സോളാര്‍ ആരോപണം ഉയര...

umman_chandyകൊച്ചി: സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും സാക്ഷികളായി വിസ്‌തരിക്കും. സോളാര്‍ ആരോപണം ഉയര്‍ന്ന സമയത്ത്‌ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനില്‍ നിന്നും തെളിവുകള്‍ ശേഖരിക്കും.

ആരോപണവിധേയരായ മന്ത്രിമാരുടെ പ്രൈവറ്റ്‌ സെക്രട്ടറിമാരില്‍ നിന്നും സേളാര്‍ കേസിലെ മുഖ്യപ്രതികളായ സരിതാ എസ്‌ നായര്‍, ബിജു രാധാകൃഷ്‌ണന്‍, ശാലുമേനോന്‍ എന്നിവരില്‍ നിന്നും ഇവരുമായി ഫോണില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍, എംപിമാര്‍ എന്നിവരില്‍ നിന്നും തെളിവെടുക്കും. കേസന്വേഷിച്ച പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുക്കാനും തീരുമാനമായി.

sameeksha-malabarinews

സോളാര്‍ കേസിലെ സാക്ഷിപ്പട്ടിക ഇതേക്കുറിച്ച്‌ അന്വേഷിക്കുന്ന ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ നേരത്തെ തയ്യാറാക്കിയിരുന്നു. ഈ പട്ടികയില്‍ നിന്നാണ്‌ വിസ്‌തരിക്കേണ്ട 48 പേരുടെ ഏകദേശ പട്ടിക ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!