സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു.

തിരു: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. റിട്ട.ജസ്റ്റിസ് ശിവരാജനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. ആറ് മാസമാണ് കാലാവധി. സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

High-Courtതിരു: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. റിട്ട.ജസ്റ്റിസ് ശിവരാജനെയാണ് ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരിക്കുന്നത്. ആറ് മാസമാണ് കാലാവധി. സോളാര്‍ കേസ് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയെ നല്‍കാനാകില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ റിട്ട.ജസ്റ്റിസിനെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2006മുതലുള്ള കേസുകള്‍ അന്വേഷിക്കാനും മന്ത്രസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ സോളാര്‍ക്കേസില്‍ റിട്ട.ജഡ്ജിയുടെ അന്വേഷണം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ശ്രമിച്ചിരുന്നെങ്കില്‍ സിറ്റിംഗ് ജഡ്ജിയെ ലഭിച്ചേനെയെന്നും വിഎസ് പറഞ്ഞു.

അതെസമയം സോളാര്‍ കേസ് അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ ലഭിക്കാത്തത് സുപ്രീംകോടതി വിധി ഉള്ളതിനാലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •