”മണ്ണുനടത്തം’ നടത്തി

പരപ്പനങ്ങാടി : മണ്ണിനെ അറിയാൻ, പ്രകൃതിയെ അറിയാൻ’ എന്ന സന്ദേശത്തിൽ ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികൾ പാലത്തിങ്ങൽ കീരനല്ലൂർ ന്യൂക്കട്ടിൽ ”മണ്ണുനടത്തം’ നടത്തി. ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.

ന്യൂക്കട്ട് പ്രദേശത്തെ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം മനസ്സിലാക്കുന്നതിനും മനുഷ്യനിർമിത പുഴയായ കീരനല്ലൂർ ന്യൂക്കട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമാണ് വിദ്യാർഥികൾ മണ്ണുനടത്തം സംഘടിപ്പിച്ചത്.

പരപ്പനങ്ങാടി നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ. ജസീത, പി.ടി.എ. പ്രസിഡന്റ് എം.എൻ. ഷഫീഖ്, വി.ടി. ജിജി, എ. ബിജു തുടങ്ങിയവർ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top