
ദില്ലി: ദില്ലി ഓള്‍ഡ് രാജീന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി 3 വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. ്.കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്.
കനത്ത മഴയെ തുടര്‍ന്നാണ് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം നിറഞ്ഞത്. കനത്ത മഴയില്‍ സ്ഥാപനത്തിന്റെ മുന്നിലെ റോഡില്‍ മുഴുവന്‍ വെള്ളം നിറഞ്ഞിരുന്നു. കനത്ത വെള്ളക്കെട്ടില്‍ കെട്ടിടത്തിന്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തില്‍ ഒഴുകി എത്തുകയായിരുന്നു എന്നാണ് നിഗമനം. സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന തുടരുകയാണ്. ബേസ്‌മെന്റിലെ വെള്ളം പമ്പ് ചെയ്യുന്നത് തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേന കെട്ടിടത്തില്‍ കുടുങ്ങിയിരുന്ന 14 പേരെ രക്ഷപ്പെടുത്തി. ഇവര്‍ക്ക് ചികിത്സ നല്‍കി. റാവു സിവില്‍ സര്‍വീസ് അക്കാദമിയുടെ ലൈബ്രറി ആണ് ബേസ് മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവ സമയത്ത് മുപ്പത് വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും ഇതില്‍ മൂന്ന് പേര്‍ വെള്ളക്കെട്ടില്‍ കുടുങ്ങുകയായിരുന്നെന്നും ദില്ലി ഫയര്‍ സര്‍വീസ് അറിയിച്ചു. അപകടത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയ ദില്ലി സര്‍ക്കാര്‍ മജിസ്റ്റീരില്‍ അന്വേഷണം പ്രഖ്യാപിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




