തിരൂരില്‍ വിദ്യാര്‍ത്ഥിനിയെ കയ്യേറ്റം ചെയ്ത അക്രമിയെ സഹപാഠികള്‍ ഓടിച്ചിട്ട് പിടികൂടി

തിരൂര്‍: വിദ്യാര്‍ഥിനിയെ കൈയേറ്റംചെയ്ത അക്രമിയെ സഹപാഠികളായ വിദ്യാര്‍ഥിനികള്‍ ഓടിച്ചിട്ട് പിടികൂടി. താനൂര്‍ ഉണ്ണിയാല്‍ കോയമുന്റെ പുരക്കല്‍ ജര്‍ഷാനി (18)നെയാണ് പെണ്‍കുട്ടികള്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. തിരുരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ഥിനിയെ
ഇന്നലെ രാവിലെയാണ് ജര്‍ഷാന്‍ കൈയേറ്റംചെയ്തത്.

ക്ലാസ് കഴിഞ്ഞ് തിരൂര്‍ ബസ് സ്റ്റാന്‍ഡിലെ ഫാന്‍സി ഷോപ്പില്‍നിന്ന് സാധനങ്ങള്‍ വാങ്ങു ന്നതിനിടെ യുവാവ് പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനി ബഹളംവച്ചതോടെ അക്രമി രക്ഷപ്പെടാന്‍ ശ്രമിക്കുകയും സഹപാഠികളായ പെണ്‍കുട്ടികള്‍ പിറകെ ഓടുകയുമായിരുന്നു.

തുടര്‍ന്ന് മറ്റൊരു കടയില്‍ കയറി ഒളിച്ച പ്രതിയെ ഇവര്‍ തടഞ്ഞുവച്ചു. ഇതിനിടെ നാട്ടുകാരും കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജര്‍ഷാനെ അറസ്റ്റു ചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top