യു കലാനാഥന്‍ അനുസ്മരണവും സെമിനാറും ഇന്ന്

വള്ളിക്കുന്ന്: യു കലാനാഥന്‍ അനുസ്മരണ സമ്മേളനവും സെമിനാറും ഇന്ന് പകല്‍ 2.30ന് വള്ളിക്കുന്ന് അത്താണിക്കല്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് അധ്യക്ഷനാകും.

ജനകീയ സെമിനാറില്‍ ‘പ്രാദേശിക വികസനത്തില്‍ ജനകീയാസൂത്രണത്തിന്റെ പങ്ക്’ വിഷയത്തില്‍ മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സംസാരിക്കും. വി പി സോമസുന്ദരന്‍ അധ്യക്ഷനാകും. പി അബ്ദുല്‍ ഹമീദ് എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, അജിത്ത് കൊളാടി, കെ ജനചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ എന്നിവര്‍ സംസാരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top