
പരപ്പനങ്ങാടി:പരപ്പനങ്ങാടി മുനിസിപ്പാലിറ്റി കൃഷി ഭവനില്‍ ജൂലൈ 31 ബുധനാഴ്ച മലപ്പുറം ജില്ലാ മണ്ണ് പരിശോധന ലാബിന്റെ ആഭിമുഖ്യത്തില്‍ ഒരു മണ്ണ് പരിശോധന ക്യാമ്പയിന്‍ കൃഷിഭവന്റെ മുന്നില്‍ നടത്തുന്നു. പ്രസ്തുത ക്യാമ്പില്‍ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടത്തിലെ മണ്ണ് സാമ്പിള്‍ പരിശോധിച്ചു അന്ന് തന്നെ റിസള്‍ട്ട് ലഭിക്കുന്നതാണ്. കര്‍ഷകര്‍ മണ്ണ് സാമ്പിളുകള്‍ ജൂലൈ 30 മുന്നേ കൃഷിഭവനില്‍ എത്തിക്കേണ്ടതാണ്. പരിശോധനയ്ക്കായി ഓരോ സര്‍വ്വേ നമ്പറുകളിലെയും മണ്ണുകള്‍ പ്രത്യേകം പാക്ക് ചെയ്തു ലേബല്‍ ചെയ്തു നല്‍കേണ്ടതാണ് ഓരോ കവറിലും കര്‍ഷകരുടെ പേര് വീട്ടുപേര് സര്‍വ്വേ നമ്പര്‍ ഏത് വിളയാണ് കൃഷി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




