
പെരിന്തല്‍മണ്ണ: പതിനേഴുകാരിയെ കോളേജില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച സ്ഥാപനത്തിലെ അഡ്മിനി സ്‌ട്രേറ്റര്‍ക്ക് 15 വര്‍ഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷ. കോട്ടക്കല്‍ കോട്ടൂര്‍ ചെരട മുഹമ്മദ് റഫീ ഖി (39)നെയാ ണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.
പ്രതി 2019ല്‍ സ്ഥാപനത്തിന്റെ അടുക്കളയില്‍വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ഐപിസിയിലെ ഒരുവകുപ്പു പ്രകാരം 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പോ ക്‌സോ നിയമ ത്തിലെ ഒരുവ കുപ്പ് പ്രകാരം അഞ്ചുവര്‍ഷ കഠിന തടവും 10,000 രൂപ പിഴ യുമാണ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പിഴയടച്ചില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി. കൊളത്തൂര്‍ ഇന്‍സ്‌പെക്ടറായിരുന്ന ആര്‍ മധു, പി എം ഷമീര്‍ എന്നിവരാ
യിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേ ണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരാ യി. 18 സാക്ഷികളെ വിസ്ത രിച്ചു. 32 രേഖകള്‍ ഹാജ രാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




