തിരു : സമൂഹത്തില്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന കാന്‍സറാണ് ബ്ലേഡ് മാഫിയ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഈയൊരു അവസ്ഥ ഇല്ലാതാക്കാന്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ കൂടുതല്‍ വായ്പകള്‍ ജനങ്ങളിലെത്തിലക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് ബാങ്കുകള്‍ 5,000 രൂപ വായ്പ നലകിയാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. ഒപ്പറേഷന്‍ കുബേരയുടെ രണ്ടാംഘട്ടമയി അദാലത്തുകള്‍ സംഘടിക്കു മെന്നും പാവപ്പെട്ടവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ലോണ്‍മേള സംഘടിപ്പിക്കുമെന്നും അദേഹം പറഞ്ഞു. ജനശ്രീ സംഘടിപ്പിച്ച ഓപ്പറേഷന്‍ കുബേര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദേഹം.
അതെസമയം ബ്ലേഡ്മാഫിയ റെയ്ഡിന്റെ പേരില്‍ അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബ്ലേഡ്മാഫിയയെ സഹായിക്കുന്നതായി തെളിഞ്ഞാല്‍ അത്തരം പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വ്വീസിലുണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു




