വജൈനല്‍ ടൈറ്റനിങ്ങ് ജെല്ലിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ തനിക്ക് പശ്ചാത്താപമില്ലെന്ന് അപര്‍ണ്ണാഗോപിനാഥ്. അപര്‍ണ്ണ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച 18 എഗൈന്‍ വെജൈനല്‍ ടൈറ്റനിങ്ങ് ജെല്ലിന്റെ പരസ്യം അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നും കന്യകയായിരിക്കാന്‍ സ്ത്രീകള്‍ രഹസ്യഭാഗങ്ങളില്‍ പുരട്ടേണ്ട ജെല്ലിന്റെ പരസ്യമായിരുന്നു ഇത്. ഏതു വയസ്സിലും ലൈംഗികബന്ധം ആസ്വദിക്കുന്നതിന് ഈ ജെല്‍ ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു കമ്പനിയുടെ വാദം. എബിസിഡി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അപര്‍ണയുടെ ഈ പരസ്യചിത്രം ഈ അടുത്തിടെയാണ് ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചയായത്. എന്നാല്‍ ഇതൊരു പരസ്യചിത്രം മാത്രമാണെന്നും 2009ല്‍ ഈ പരസ്യം ഷൂട്ട് ചെയ്യുന്ന സമയത്ത് താന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ലെന്നും അപര്‍ണ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് ഒരിക്കല്‍ നഷ്ടപ്പെട്ട കന്യകാത്വം തിരിച്ച്കിട്ടില്ലെന്ന് ഈ പരസ്യത്തെ പരിഹസിച്ച് നടന്ന ചര്‍ച്ചകളും വീഡിയോകളും യൂട്യൂബില്‍ ഉണ്ട് . എന്നാല്‍ ആളുടെ് ഇതിനോടുള്ള പ്രതികരണത്തെ വളരെ രസകരമായാണ് എടുക്കുന്നതെന്ന് അപര്‍ണ വ്യകത്മാക്കി.
ഒരു പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കിന് വേണ്ടിയും നാഷണല്‍ ആഡ് ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ അപര്‍ണ്ണ ഡെബ്ബിങ്ങ്, വോയ്‌സ് ഓവര്‍ തുടങ്ങിയ ജോലികളും ചെയ്തിട്ടുണ്ട്.




