ഹോംഗാര്‍ഡിനെ തള്ളിയിട്ട് ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു

imagesതിരൂര്‍ : നിയമം ലംഘിച്ചതിനെ തുടര്‍ന്ന് പിടികൂടിയ ബൈക്ക് യാത്രികന്‍ ഹോംഗാര്‍ഡിനെ ബൈക്കില്‍ നിന്ന് തള്ളിയിട്ട് രക്ഷപ്പെട്ടു. പരിക്കേറ്റ ഹോംഗാര്‍ഡ് ബെന്നിയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബൈക്കില്‍ മൂന്നുപേര്‍ യാത്ര ചെയ്തതിന് പൂങ്ങോട്ടുകുളത്ത് നിന്നും പിടികൂടിയ യുവാവാണ് അക്രമം കാട്ടിയത്. നിയമം ലംഘിച്ചതിന് പിഴയടക്കാന്‍ ബെന്നി ആവശ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഒരാളോട് ബൈക്കില്‍ പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ബെന്നിയും കൂടെ കയറി. എന്നാല്‍ തിരൂര്‍ നഗരത്തിലൂടെ അമിതവേഗത്തില്‍ മുന്‍ചക്രം ഉയര്‍ത്തി ബൈക്കോടിച്ച് സാഹസിക പ്രകടനം കാട്ടുകയാണ് യുവാവ് ചെയ്തത്. പയ്യനങ്ങാടിയില്‍ വെച്ച് ഹോംഗാര്‍ഡിനെ ബൈക്കില്‍ നിന്ന് വീഴ്ത്തി യുവാവ് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് അനേ്വഷണമാരംഭിച്ചു.

Share news
error: Content is protected !!
Scroll to Top