മതനിരപേക്ഷമാകണം അനാഥാലയങ്ങള്‍;പിണറായി

pinarayiതിരു : മതനിരപേക്ഷ അടിസ്ഥാനത്തില്‍ അനാഥാലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട സമയമായിരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

അനാഥരെ സംരക്ഷിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ വ്യക്തിഗത ജാതി, മത അടിസ്ഥാനത്തില്‍ ഇത് വേണോ എന്ന കാര്യം ചിന്തിക്കണമെന്നും പിണറായി പറഞ്ഞു. ജാര്‍ഖണ്ഡില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കൊണ്ടു വന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെ കുറിച്ച് സമഗ്ര അനേ്വഷണം നടത്തി സത്യം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ അനേ്വഷണവുമായി എല്ലാവരും സഹകരിക്കണമെന്നും നിഷ്പക്ഷതയും കാര്യശേഷിയും നിതിബോധവുമുള്ള ഉദേ്യാഗസ്ഥരായിരിക്കണം അനേ്വഷണം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആരും നിയമത്തിന് അതീതരല്ലെന്നും യത്തീംഖാന നടത്തുന്നവരും മനസ്സിലാക്കണമെന്ന് പിണറായി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top