ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ കേരളത്തിലെ വില്‍പ്പന നിര്‍ത്തി

download (2)തിരു: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളായ ഫ്‌ളിപ്പ്കാര്‍ട്ട് ,സ്‌നാപ്പ്ഡീല്‍, ഷോങ്ങ്‌ഷോപ്പ് 18, നാപ്‌ടോള്‍ തുടങ്ങിയവ കേരളത്തിലേക്കുള്ള വില്‍പ്പന നിര്‍ത്തിവെച്ചു. വില്‍പ്പന നികുതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വാണിജ്യനികുതി വകുപ്പുമായുള്ള തര്‍ക്കമാണ് ഇതിന് കാരണമായത്. ഇതുമൂലം ഓര്‍ഡര്‍ ചെയ്ത പല സാധനങ്ങളും വഴിയില്‍ കുടുങ്ങി കിടക്കുന്ന അവസ്ഥയിലാണിപ്പോള്‍ ഉള്ളത്.

നിലവിലുള്ള ഷോപ്പിങ്ങ് വെബ്‌സൈറ്റുകളില്‍ കേരളത്തില്‍ നിന്നുള്ള പിന്‍കോഡ് അടിക്കുമ്പോള്‍ മിക്ക വെബ്‌സൈറ്റുകളിലും നിങ്ങളുടെ സ്ഥലത്തെ ഡെലിവറി ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭ്യമാകുന്നത്. പലപ്പോഴും കാര്‍ഡ് ഉപയോഗിച്ച് പെയ്‌മെന്റ് നടത്തിയ ശേഷമാകും ഡെലിവറി ലഭ്യമല്ല എന്ന കാര്യം അറിയുക. നിലവിലിപ്പോള്‍ ചുരുക്കം ചില വില്‍പ്പനക്കാര്‍ മാത്രമാണ് കേരളത്തിലേക്ക് ഡെലിവറി നല്‍കുന്നത്. സാധനം ലഭിക്കുമ്പോള്‍ മാത്രം പണം നല്‍കുന്ന ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനവും ഭൂരിപക്ഷം സൈറ്റുകളും പിന്‍വലിച്ചു കഴിഞ്ഞു.

വില്‍പ്പന നികുതി നല്‍കാതെ സാധനങ്ങള്‍ ഡെലിവറി നല്‍കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് വാണിജ്യനികുതി വകുപ്പ്. ഉപഭോക്താവിന് മാര്‍ക്കറ്റ് വിലയേക്കാള്‍ 5 ശതമാനമോ അതില്‍ കൂടുതലോ വില കുറച്ച് നല്‍കാന്‍ കഴിയുന്നത് നികുതി ഈടാക്കാത്തത് കൊണ്ടായിരുന്നു. അതുകൊണ്ട് തന്നെ നികുതിയേര്‍പ്പെടുത്തിയാല്‍ ഈ രംഗം തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന് കമ്പനികള്‍ പറയുന്നു.

അതേസമയം നികുതിയേര്‍പ്പെടുത്താനുള്ള നീക്കം കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Share news
error: Content is protected !!
Scroll to Top