പരപ്പനങ്ങാടി: പെട്രോള്‍ ബങ്ക് സംഘര്‍ഷത്തിനിടെ പ്രശനം ഒത്തുതീര്‍പ്പാക്കാനെത്തിയ പൊതുപ്രവര്‍ത്തകനുയ തുടിശ്ശേരി കാര്‍ത്തികേയനെതിരെ കള്ളക്കേസെടുത്തതില്‍ ശക്തമായി പ്രതിഷേധവുമായി പരപ്പനങ്ങാടി ജനകീയ ആക്ഷന്‍സമിതി. ആക്ഷന്‍ സമിതിയുടെ വൈസ് ച്രെയര്‍മാന്‍ കൂടിയായ കാര്‍ത്തികേയനെ പരപ്പനങ്ങാടി എസ്‌ഐ ബോധപൂര്‍വ്വം കള്ളക്കേസില്‍ പെടുത്തിയതാണെന്നും സമരസമിതി കണ്‍വീനര്‍ അഷറഫ് ശിഫ പറഞ്ഞു പരപ്പനങ്ങാടിയില്‍ എന്തു വിഷയമുണ്ടായാലും കാര്‍ത്തികേയനെ പ്രതിചേര്‍ക്കാനുള്ള പ്രവണതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ പ്രൊഫ ഇപി മുഹമ്മദലിഉള്ളേരി ഉണ്ണി തോട്ടത്തില്‍ ഗിരീഷ,് സിറാജ് അസു എന്നിവര്‍ സംസാരിച്ചു.
എന്നാല്‍ പാര്‍ട്ടിയുടെ ഒരു ഏരിയാകമ്മറ്റിയഗത്തിനെതിരെയും ലോക്കല്‍ക്കമ്മറ്റിയംഗത്തിനെതിരെയും ഇത്തരം ഗൗരവമേറിയ കേസെടുത്തിട്ടും സിപിഎം നേതൃത്വം ഇതുവരെ യാതൊരു പ്രതിഷേധവുമായി രംഗത്തെത്താത് പാര്‍ട്ടി അണികള്‍ക്കിടിയില്‍ കടുത്ത ആശയക്കുഴപ്പത്തിനിടയാക്കിയട്ടുണ്ട്. പാര്‍ട്ടിയെലെ ചില നേതാക്കള്‍ക്ക് പോലീസിനോടുള്ള അമിതവിധേയത്വമാണ് പ്രക്ഷോഭപരിപാടികളില്‍ നിന്ന് നേതൃത്വത്തെ വിലക്കുന്നതെന്നാണ് ഇവര്‍ കരുതുന്നത്.




