കോഴിക്കോട് സര്‍വ്വകലാശാല ഹോസ്റ്റലിന് നേരെ പടക്കമേറ്,  കല്ലേറ്, സംഘര്‍ഷം

calicut universityതേഞ്ഞിപ്പലം: കോഴിക്കോട് സര്‍വ്വകലാശാലയിലെ മെന്‍സ് ഹോസ്റ്റലിനു നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രിയിലാണ് ഒരു സംഘം ഹോസ്റ്റലിനു നേരെ പടക്കമേറും കല്ലേറും നടത്തിയത്. യുണിവേഴ്‌സിറ്റിയിലെ കായിക വിഭാഗം വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള ഒരു വിഭാഗവും ചേര്‍ന്നാണ് ക്യാമ്പസില്‍ ആക്രമണം നടത്തിയത്. കല്ലേറില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരക്കേറ്റിട്ടുണ്ട്. എംസിജെ വിദ്യാര്‍ത്ഥി സന്ദീപ്, എംഎസ്‌സി വിദ്യാര്‍ത്ഥി ജാഫര്‍കോയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മണിക്കുറുകളോളമാണ് സംഘര്‍ഷം അരങ്ങേറിയത്.

തുടര്‍ന്ന് രാത്രി ഒമ്പതു മണിയോടെ തിരുരങ്ങാടി സിഐ അനില്‍ ബി റാവുത്തറുടെ നേതൃത്വത്തിലുള്ള പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്്.

ചൊവ്വഴാച രാവിലെ മുതല്‍ ക്യാമ്പസില്‍ സംഘര്‍ഷം നിലനി്ന്നിരുന്നു. മെന്‍സ് ഹോസറ്റലില്‍ പുതുതായി നിര്‍മ്മിച്ച ബ്ലോക്കില്‍ ആദ്യ അപേക്ഷ നല്‍കിയവര്‍ക്ക് മുറി നല്‍കണമെന്ന്് ഹോസ്‌ററലിലെ വി്ദ്യാര്‍ത്ഥികളും എസ്എഫ്‌ഐയും ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ അപേക്ഷ നല്‍കാനെന്ന പേരില്‍ കായികവി്ദ്യാര്‍ത്ഥകളും കൂട്ടമായെത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. കമ്പികളും വടിയുമായി സംഘടിച്ച ഇരു വിഭാഗങ്ങളെയും തേഞ്ഞിപ്പലം പോലിസെത്തിയാണ് പിരിച്ചുവിട്ടത്.

ഇതിനിടെ കായികവിഭാഗത്തിന് മുന്നിലുള്ള ഒബസര്‍വേറ്ററിക്കടുത്തുവെച്ച് ചിലര്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് വി്ദ്യാര്‍ത്ഥിനികള്‍ സെക്യൂരിറ്റി ജീവനക്കാരോടെ് പരാതിപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാര്‍ ഇവിടെ എത്തിയപ്പോഴെക്കും ശല്യപ്പെടുത്തിയ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു . ഇവരുടെ കയ്യില്‍നിന്ന് ഇരുമ്പുദണ്ഡുകള്‍, കൈക്കോട്ട്, പിക്കാസ് എന്നിവയുടെ പിടി എന്നിവ ഇവരില്‍ നിന്ന് കണ്ടെത്തി. കായികവിഭാഗം വിദ്യാര്‍ത്ഥികളെ സഹായിക്കാനായെത്തിയ പുറത്തുനിന്നള്ളവരാണിവരെന്ന് സംശയിക്കുന്നു.

Share news
error: Content is protected !!
Scroll to Top