സരിത മൊഴി നല്‍കി : അബ്ദുല്ലക്കുട്ടി മുങ്ങി

Untitled-1 copyതിരു ഏറെക്കാലത്തെ ഒഴിഞ്ഞുമാറലുകള്‍ക്കെടുവില്‍ എപി അബദുല്ലക്കുട്ടി എംഎല്‍എക്കെതിരായ ലൈംഗികപീഢനക്കേസില്‍ സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാംപ്രതി സരിത എസ് നായര്‍ മൊഴി നല്‍കി. ഏഴു തവണ കോടിതിയിലെത്തി മൊഴി നല്‍കാതിരുന്ന സരിത കോടതി കര്‍ക്കശനിലപാടെടുത്തതോടെയാണ് രഹസ്യ മൊഴി നല്‍കാന്‍ തയ്യാറായത്.

ചൊവ്വാഴ്ച ഉച്ചക്ക് 2.45 ണിയോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലായ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്താന്‍ ആരംഭിച്ചത്. വൈകീട്ട് നാലു മണിവരെ മൊഴിയുടുക്കല്‍ നീണ്ടുനിന്നു. മൊഴി രേഖപ്പെടുത്താന്‍ തുടങ്ങി അരമണിക്കൂറായപ്പോഴേക്കും കോടതി ജീവനക്കാരെയും അഭിഭാഷകരെയുമടക്കും കോടതി മുറിയില്‍ നിന്ന് പുറത്താകിയിരുന്നു
മൊഴി നല്‍കിയ വിവരം പുറത്തുവന്നതതോടെ എംഎല്‍എ കേരളം വിട്ടെന്നാണ് സൂചന. പ്രതികരണം ആരാഞ്ഞ് വിളിച്ച മാധ്യമപ്രവര്‍ത്തകരോട് ‘ നിങ്ങള്‍ക്കൊക്കെ സന്തോഷമായില്ലെ, ആഘോഷിച്ച് കൊടുക്ക്’ എന്നായിരുന്ന അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം. കര്‍ണാടകത്തിലാണ് എംഎല്‍എയുള്ളതെന്നാണ് സൂചന.

കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി കൈമാറുന്നതനുസരിച്ച് അബ്ദലല്ലക്കുട്ടിയെ കേസില്‍ പ്രതിചേര്‍ക്കുകയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

 

 

Share news
error: Content is protected !!
Scroll to Top