ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ബദൗനില്‍ ദളിത്സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന് പിന്നാലെ അലിഗഢില്‍ വനിതാജഡ്ജിയെ ബലാത്സംഗത്തിനിരയാക്കിയശേഷം കീടനാശിനി കുടിപ്പിച്ച് കൊല്ലാന്‍ ശ്രമം. അലിഗഢ് സ്വദേശിനിയായ ജഡ്ജിയെ തിങ്കളാഴ്ച വൈകീട്ട് വീടിനോട് ചേര്‍ന്നുള്ള ഓഫീസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ജഡ്ജിയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളും തറയിലൂടെ വലിച്ചിഴച്ചതിന്റെ പാടുകളുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
ജഡ്ജിയുടെ സഹോദരന്‍ സിവില്‍ലൈന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബലാത്സംഗകേസ് രജിസ്റ്റര്‍ ചെയ്തതായി എസ്എസ്പി നിതിന്‍ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. മുറിയില്‍ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തിട്ടുണ്ട്.
ബലാത്സംഗത്തിന്‌ശേഷം അക്രമികള്‍ ജഡ്ജിയെ ബലം പ്രയോഗിച്ച് കീടനാശിനി കുടുപ്പിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.




