തിരൂര്‍: കടലുണ്ടി പുഴയുടെ തീരത്തെ വീടുകളില്‍ നിന്നും മോഷണം നടത്തി അതി വിദഗ്ദ്ധമായി മുങ്ങിയ നാടോടി സ്ത്രീകളെ യുവാക്കള്‍ പിന്തുടര്‍ന്ന് തിരൂരില്‍ വെച്ച് പിടികൂടി.
കടലുണ്ടി പാലത്തിന് സമീപമുള്ള വീട്ടില്‍ നിന്നും അലമാര കുത്തിതുറന്ന് 8,000 രൂപയും 2 പവനും കവര്‍ന്ന് രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെയാണ് നാട്ടുകാര്‍ പിടികൂടിയത്. നാടോടി സംഘം കയറിയ ഓട്ടോറിക്ഷയെ പിന്തുടരുകയായിരുന്നു. എന്നാല്‍ തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഇവര്‍ നാടോടികളെ കണ്ടെങ്കിലും അതിവിദഗ്ദ്ധമായി മുങ്ങുകയായിരുന്നു.
തുടര്‍ന്ന് പയ്യാനങ്ങാടിയില്‍ വെച്ച് ഈ സംഘത്തെ കൈകുഞ്ഞുമായി യുവാക്കള്‍ പിടികൂടി പോലീസനെ ഏല്‍പ്പിച്ചു.




