സ്‌കൂളില്‍ അതിക്രമം; സാമൂഹ്യദ്രോഹികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം: അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

വള്ളിക്കുന്ന് : കൊടക്കാട് എസ്റ്റേറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറി അര്‍ദ്ധരാത്രി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ നശിപ്പിക്കുകയും കുട്ടികള്‍ക്ക് പുറത്തു പോകാനുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഇരുമ്പ് ഗേറ്റ് എടുത്തുകൊണ്ടുപോകുകയും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കിയ സാമൂഹ്യവിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് നേതാക്കള്‍ പരപ്പനങ്ങാടി എസ് എച്ച് ഒ ഹരീഷ് കല്ലടികൊടനെ കണ്ട് പരാതി അറിയിച്ചു.

എസ്റ്റേറ്റ് റോഡില്‍ രാത്രി കാല പെട്രോളിംഗ് ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top