പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.ഞാറ്റുവേല ചന്ത പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനുവിന്റെ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ഹമീദ് കര്‍ഷകന് ഫലവൃക്ഷ തൈ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസര്‍ ഇര്‍ഷാന എംപി സ്വാഗതം പറഞ്ഞു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ മുന്‍സിപ്പാലിറ്റിയില്‍ സ്ഥിരമായി ഒരു ചന്ത സംഘടിപ്പിക്കുന്നതിനെ കുറിച്ചും അതിന് സ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് സംസാരിച്ചു .പരിപാടിയില്‍ എഡിസി മെമ്പര്‍മാര്‍ക്ക് വേണ്ടി സിദ്ധാര്‍ത്ഥന്‍ ആശംസകള്‍ അറിയിച്ചു.
ചന്തയില്‍ പരപ്പനങ്ങാടിമുനിസിപ്പാലിറ്റിയിലെ കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങളും കുടുംബശ്രീ അംഗങ്ങളുടെ ഉല്‍പ്പന്നങ്ങളും പരപ്പനങ്ങാടി എക്കോ ഷോപ്പിന്റെ കാര്‍ഷിക ഉല്‍പന്ന ഉപാധികളും വിതരണം ചെയ്തു.
കൃഷിവകുപ്പിന്റെ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെങ്ങിന്‍ തൈ പച്ചക്കറി തൈകള്‍ കുരുമുളക് വള്ളി എന്നിവ ചന്തയില്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു .സ്മാം പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങുന്നതിന് ഉള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്തി മേളയില്‍ വിവിധതരം നൂതന കാര്‍ഷിക യന്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പരിപാടിയില്‍ മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തികേയന്‍ , ഹസന്‍കോയ , ജയദേവന്‍, മറ്റു കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു പരപ്പനങ്ങാടി കൃഷിഭവങ്ങളിലെ കൃഷി അസിസ്റ്റന്റ് സമീര്‍ നന്ദി രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




