
താനാളൂര്‍: ഒഴൂര്‍ പഞ്ചായത്തില്‍ കുറുക്കന്റെ പരാക്രമം തുടര്‍ക്കഥയായി മാറി. ഞായറാഴ്ച ഏഴു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ കടിച് പരിക്കേല്‍പ്പിച്ചതിന് പുറമേ ഇന്നലെ മറ്റു രണ്ടുപ്പേര്‍ ക്കൂടി കുറുക്കന്റെ ആക്രമണത്തിന് വിധേയരായി. ഒഴൂര്‍ മൂന്നാം വാര്‍ഡ് തലക്കെട്ടൂരില്‍ കള്ളിയത്ത് സഹീദിന്റെ ഭാര്യ ഫസീല(30)യെയും ഓണക്കാട് പ്രദേശത്തെ മറ്റൊരാളെയുമാണ് കുറുക്കന്‍ ആക്രമിച്ചത്. ഫസീലയെ തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഒഴൂര്‍ കതിര്‍കുളങ്ങര പൊടിയേങ്ങള്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഫാത്തിമ നഹ് ല യെ കടിച്ച് മാരകമായി പരിക്കേല്പിച്ചിരുന്നു. ഫാത്തിമ നഹ്‌ല കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സാരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.
കഴിഞ്ഞ ദിവസം അയ്യായ ഇല്ലത്തപ്പടി പ്രദേശത്ത് ഒരാളെ കുറുക്കന്‍ അക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആട്ടിയോടിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഒഴൂര്‍ പഞ്ചായത്തിലെ പല ഭാഗങ്ങളിലും തെരുവ് നായകളുടെയും കുറുക്കന്മാരുടെയും ശല്യം രൂക്ഷമായിട്ടുണ്ട്.പകല്‍ സമയത്തുപ്പോലും കൂട്ടമായി കുറുക്കന്മാര്‍ വിഹരിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




