പരപ്പനങ്ങാടി :നെടുവ കോവിലകം റോഡ് തകര്‍ച്ചക്ക് പൂര്‍ണ പരിഹാരം കണ്ടെത്താനായി റോഡ് പുനര്‍ നിര്‍മാണത്തിനായി ഹാര്‍ബര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് നെടുവ കോവിലകം റോഡ് ജനകീയ സമിതി ആവശ്യപ്പെട്ടു .കോവിലകം റോഡ് തകര്‍ച്ചക്കു പരിഹാരം കണ്ടെത്തുന്നതിനായി നെടുവയില്‍ ചേര്‍ന്ന ജനകീയ സമിതിയിലാണ് ഈ ആവശ്യം ഉന്നയിച്ചത് .
ചെട്ടിപ്പടി ചേളാരി റോഡില്‍ ആനപ്പടിയില്‍ റയില്‍വേ ഗേറ്റിനു കിഴക്കു വശത്തു നിന്നും തുടങ്ങി ഉദ്ദേശം രണ്ടര കിലോമീറ്ററോളം ദൂരമുള്ള ആനപ്പടി ഭഗവതിക്കാവ് റോഡാണ് പിന്നീട് കോവിലകം റോഡായി മാറിയിട്ടുള്ളത് .ഈ റോഡ് നിര്‍മ്മിച്ചതിനു ശേഷം ഇന്നോളം പൂര്‍ണമായ റീ ടാറിങ് നടത്തിയിട്ടില്ല .റയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുമ്പോള്‍ ഇതുവഴിയാണ് ചെറുകിട വാഹനങ്ങള്‍ പരപ്പനങ്ങാടിയിലേക്കു പോകുന്നത് .അതുകൊണ്ടുതന്നെ ഈ റോഡിന്റെ പ്രാധാന്യം വളരെയേറെയാണ് .മുനിസിപ്പാലിറ്റിയില്‍ നിന്നും ലഭിക്കുന്ന പത്തോ പതിനഞ്ചോ ലക്ഷങ്ങള്‍കൊണ്ട് തീരാവുന്നതല്ല ഈ പ്രശ്‌നം .ആനപ്പടി മുതല്‍ കോട്ടത്തറ വരെ പൂര്‍ണമായും ഡ്രയ്നേജ് കെട്ടി റബ്ബറൈസ് ചെയ്യുന്നതിന് ഉദ്ദേശം ഒന്നര കോടിയെങ്കിലും വേണമെന്നിരിക്കെ ഇത്രയും വലിയ തുക ചെലവഴിക്കുന്നതിനു ഹാര്‍ബര്‍ ഫണ്ട് മാത്രമേ വഴിയുള്ളുവെന്നു യോഗത്തില്‍ സംബന്ധിച്ച മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് പറഞ്ഞു .അതിനായി എംഎല്‍എ മുഖാന്തിരം ഈ റോഡ് ഹാര്‍ബര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും,വിഷയം സ്ഥലം എംപിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു .
യോഗത്തില്‍ കെ പ്രഭാകരന്‍ അദ്ധ്യക്ഷം വഹിച്ചു .കൗണ്‍സിലര്‍മാരായ ഒ സുമിറാണി ,സി ജയദേവന്‍ ,ഇ ടി സുബ്രഹ്‌മണ്യന്‍ ,മഞ്ജുഷ പ്രലോഷ് ,ടി അബ്ദുള്‍റസാഖ് ,വികെ സുഹറ ,ഫാത്തിമ ,പരിസര പ്രദേശത്തെ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ യു സുബ്രഹ്‌മണ്യന്‍ ,പിവി തുളസിദാസ് ,ടീവി സുചിത്രന്‍ ,പ്രശാന്ത് നെടുവ ,ഗോപി ഇരിയലത്തു ,പി വിശ്വനാഥമേനോന്‍ ,വി ചന്ദ്രിക,രാമകൃഷ്ണന്‍ ,മരക്കാംതൊടി അനില്‍കുമാര്‍ ,ഉദയന്‍ തുടങ്ങിയവര്‍ പുനര്‍ നിര്‍മ്മാണ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രസംഗിച്ചു .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




